കൊല്ലത്ത് സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു; 13 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Sat, 7 Jan 2023

കൊല്ലം: കൊല്ലം ജില്ലയിലെ നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. യൂണിയന് കോര്‍പ്പ് സൂപ്പര്‍ മാര്‍ട്ട് ഉടമ ഷാനിനാണ് മര്‍ദനമേറ്റത്.
സിഐടിയു പ്രവര്ത്തകന് കടയുടെ പിന്നിലിരുന്ന് മദ്യപിക്കുന്നത് കട ഉടമയായ ഷാന്‍ വിലക്കിയിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ സംഘടിച്ച് സൂപ്പര്‍മാര്‍ക്കറ്റിലെത്തി മര്‍ദിക്കുകയായിരുന്നുവെന്നാണ് ഷാനിന്റെ പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഷാനിനെ സിഐടിയു പ്രവര്‍ത്തകര്‍ അടിക്കുന്നതും നിലത്തിട്ട് ചവിട്ടുന്നതും ദൃശ്യങ്ങളില്‍ കാണാം.പ്രതികളായ പതിമൂന്ന് പേരെയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് അറിയിച്ചു.