'സംസ്ഥാനത്ത് മാരക ലഹരി മരുന്നുകളുടെ ഉപയോഗം വര്‍ധിക്കുന്നു'; കര്‍മപദ്ധതി പ്രഖ്യാപിച്ച് മുഖ്യമന്ത്രി; ഗാന്ധിജയന്തി ദിനത്തില്‍ തുടക്കം

രണ്ടാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ വകുപ്പുകളിൽ ഇന്ന് അന്തിമ തീരുമാനം
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ല​ഹ​രി സാ​മൂ​ഹ്യ വി​പ​ത്താ​ണ്. വ​ർ​ധി​ച്ച് വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗം ഗൗ​ര​വ​ത്തോ​ടെ​യാ​ണ് കാ​ണു​ന്ന​ത്. ല​ഹ​രി ഉ​പ​യോ​ഗം ചെ​റു​ക്കാ​ൻ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ല​ക്കു കെ​ട്ട ഉ​പ​ഭോ​ഗം വ്യ​ക്തി​ക​ളെ മാ​ത്ര​മ​ല്ല സ​മൂ​ഹ​ത്തെ ആ​കെ ബാ​ധി​ക്കു​ന്നു​ണ്ട്. ല​ഹ​രി​യെ പി​ൻ​പ​റ്റി​യു​ള്ള ക്രി​മി​ന​ൽ പ്ര​വ​ർ​ത്ത​നം സ​മാ​ധാ​നം ത​ക​ർ​ക്കു​ന്നു. യു​വ​ജ​ന​ങ്ങ​ളി​ലാ​ണ് ല​ഹ​രി ഉ​പ​യോ​ഗം അ​ധി​കം. മാ​ര​ക വി​ഷ​വ​സ്തു സ​ങ്ക​ല​നം ല​ഹ​രി​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​വ​ണ​ത​യും വ​ര്‍​ധി​ച്ചു. സ​ർ​ക്കാ​ർ ത​ല​ത്തി​ല്‍ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.


കടകളിൽ ലഹരി വിൽക്കുന്നില്ല എന്ന ബോർഡ് സ്ഥാപിക്കണം. ലഹരി വിൽപ്പന നടത്തിയാൽ പരാതിപ്പെടാൻ കഴിയുന്ന നമ്പരുകൾ ഉൾപ്പെടുത്തിയതാകണം ബോർഡ്. സ്കൂളുകൾക്ക് അടുത്തുള്ള കടകളിൽ ലഹരി വിറ്റാൽ പിന്നീട് ആ കട തുറന്നു പ്രവർത്തിക്കാനാകില്ല. എക്സൈസിന്റെ കൺട്രോൾ റൂമിൽ ജനങ്ങൾക്ക് ലഹരിവിൽപ്പനയെക്കുറിച്ച് രഹസ്യവിവരം നൽകാം. സംസ്ഥാന, ജില്ലാ തലത്തിലും തദ്ദേശ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായി സമിതി രൂപീകരിക്കും.


സംസ്ഥാന സമിതിയിൽ മുഖ്യമന്ത്രിയും, തദ്ദേശ എക്സൈസ് മന്ത്രിയും ഉദ്യോഗസ്ഥരുമുണ്ടാകും. യുവാക്കളും വിദ്യാർഥികളും സ്ത്രീകളും കുടുംബശ്രീ പ്രവർത്തകരും മത–സാമുദായിക സംഘടനകളും ക്ലബുകളും റസിഡന്റ് അസോസിയേഷനുകളും സാമൂഹിക സാംസ്കാരിക സംഘടനകളും രാഷ്ട്രീയ പാർട്ടികളും കർമപദ്ധതിയിൽ അണിചേരും. സിനിമാ, സീരിയൽ, സ്പോർട്സ് മേഖലകളിലെ പ്രമുഖരും കർമപദ്ധതിക്കു പിന്തുണ നൽകും. 

ല​ഹ​രി​ക്കെ​തി​രെ​യു​ള്ള ക​ർ​മ്മ പ​ദ്ധ​തി ഗാ​ന്ധി ജ​യ​ന്തി ദി​ന​മാ​യ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ആ​രം​ഭി​ക്കും. എ​ല്ലാ​വ​രേ​യും അ​ണി​നി​ര​ത്തി​യാ​യി​രി​ക്കും ക​ര്‍​മ്മ​പ​ദ്ധ​തി. എ​ല്ലാ​വ​രും ക്യാ​മ്പ​യി​നി​ൽ അ​ണി​ചേ​ര​ണം. ല​ഹ​രി​വി​രു​ദ്ധ സ​മി​തി​ക​ൾ എ​ല്ലാ മേ​ഖ​ല​യി​ലും സം​സ്ഥാ​ന​ത​ലം മു​ത​ൽ ത​ദ്ദേ​ശ വാ​ർ​ഡി​ൽ വ​രെ രൂ​പീ​ക​രി​ക്കും.

ന​വം​ബ​ർ ഒ​ന്നി​ന് എ​ല്ലാ വി​ദ്യാ​ല​യ​ങ്ങ​ളി​ലും ല​ഹ​രി​വി​രു​ദ്ധ ച​ങ്ങ​ല സം​ഘ​ടി​പ്പി​ക്കും. പ്ര​തീ​കാ​ത്മ​ക​മാ​യി ല​ഹ​രി​വ​സ്തു​ക്ക​ൾ ക​ത്തി​ക്കും. ബ​സ് സ്റ്റാ​ന്‍റും റെ​യി​ൽ​വേ സ്റ്റേ​ഷ​നും അ​ട​ക്കം പൊ​തു ഇ​ട​ങ്ങ​ളി​ൽ ജ​ന​ജാ​ഗ്ര​താ സ​ദ​സും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

  
ലഹരി ഉപയോഗം തെറ്റായ മാർഗങ്ങളിലേക്കു യുവജനങ്ങളെ നയിക്കുന്നതായി മുഖ്യമന്ത്രി പറ‍ഞ്ഞു. ഇപ്പോൾ കൂടുതൽ മാരകമായ ലഹരിമരുന്നുകൾ വ്യാപകമാകുന്ന സാഹചര്യമാണ്. മാരക വിഷവസ്തുക്കളായ രാസവസ്തുക്കളുടെ സങ്കലനങ്ങൾപോലും ലഹരിക്കായി വിതരണം ചെയ്യുന്നു. ഇവയുടെ ഉൽപ്പാദനം സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിർത്തിയിലേക്ക് വ്യാപിപ്പിക്കുകയാണ്. മയക്കുമരുന്നു വ്യാപാരത്തിന്റെ സങ്കീർണമായ ശൃംഖലകളാണ് ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.