എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി

എം.ടിക്ക് പിറന്നാള്‍ ആശംസകള്‍ അറിയിക്കാന്‍ നേരിട്ടെത്തി മുഖ്യമന്ത്രി
 

കോ​ഴി​ക്കോ​ട്‌: എം.​ടി.​വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക്‌ പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​രാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ത്തി. ഉ​ച്ച​യ്ക്ക് 12-നാ​ണ് മു​ഖ്യ​മ​ന്ത്രി ന​ട​ക്കാ​വ് കൊ​ട്ടാ​രം റോ​ഡി​ലെ എം​ടി​യു​ടെ വീ​ടാ​യ ‘സി​താ​ര’​യി​ൽ എ​ത്തി​യ​ത്‌. മുഖ്യമന്ത്രിയോടൊപ്പം മുന്‍ എം.എല്‍.എമാരായ എ പ്രദീപ് കുമാര്‍, പുരുഷന്‍ കടലുണ്ടി തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി മു​ഖ്യ​മ​ന്ത്രി എം​ടി​യെ ഷാ​ൾ അ​ണി​യി​ച്ച് പൂ​ച്ചെ​ണ്ട് ന​ൽ​കി. കാ​ൽ മ​ണി​ക്കൂ​റോ​ളം സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ്‌ മു​ഖ്യ​മ​ന്ത്രി മ​ട​ങ്ങി​യ​ത്‌.

സൗഹൃദ സംഭാഷണങ്ങളോടെ ആരംഭിച്ച കൂടിക്കാഴ്ച ഗൗരവം നിറഞ്ഞ ചര്‍ച്ചകളിലേക്ക് വഴിമാറി. എം.ടിയുടെ ആരോഗ്യ വിവരങ്ങള്‍ ആരാഞ്ഞായിരുന്നു തുടക്കം. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണമെന്നും എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടുപോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോ​ഴി​ക്കോ​ട്‌ എ​ന്തെ​ങ്കി​ലും ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ളു​ണ്ടോ എ​ന്ന്‌ മു​ഖ്യ​മ​ന്ത്രി ആ​രാ​ഞ്ഞു. ബാ​ബു​രാ​ജ്‌ അ​ക്കാ​ദ​മി​യു​ടെ കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ഗ​ണ​ന വേ​ണ​മെ​ന്നാ​യി​രു​ന്നു എം​ടി​യു​ടെ മ​റു​പ​ടി. വി​ഷ​യം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും നോ​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
 
മലയാളം പി.എച്ച്.ഡി നേടിയ ഉദ്യോഗാര്‍ഥികള്‍ നിയമനവുമായി ബന്ധപ്പെട്ട് നല്‍കിയ നിവേദനം എം.ടി മുഖ്യമന്ത്രിക്ക് നല്‍കി. കാല്‍ മണിക്കൂറോളം സൗഹൃദ സംഭാഷണത്തിന് ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.