ആയുർവേദ ചികിത്സക്കായി മുഖ്യമന്ത്രി; പൊതുപരിപാടികളിൽ പങ്കെടുക്കില്ല

cm
 ആയുർവേദ ചികിത്സയിൽ പ്രവേശിച്ചതിനെ തുടർന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കേണ്ടിയിരുന്ന ഏതാനും ദിവസത്തെ പൊതുപരിപാടികൾ റദ്ദാക്കി. വീട്ടിൽ തന്നെയാണ് മുഖ്യമന്ത്രിയുടെ രണ്ടാഴ്ചത്തെ ആയുർവേദ ചികിത്സ. ഈ ദിവസങ്ങളിൽ മുഖ്യമന്ത്രി ഓഫിസിൽ എത്തില്ല. വീട്ടിലിരുന്നാകും ഫയലുകൾ നോക്കുക. പ്രധാന മീറ്റിങ്ങുകൾ ഓൺലൈനിൽ നടത്തും. ഇന്നത്തെ മന്ത്രിസഭാ യോഗവും ഓൺലൈനിൽ ആണ് നടത്തിയത്. 

കർക്കിടകത്തിൽ നടത്താറുള്ള ചികിത്സ ചില കാരണങ്ങളാൽ തുലാം മാസത്തിലേക്ക് മാറ്റുകയായിരുന്നു.