സി പി ഐ സംസ്ഥാന സമ്മേളന സെമിനാർ ഇന്ന്

cpi

 സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 3 വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി"ഇന്ത്യൻ ഭരണഘടന നേരിടുന്ന വെല്ലുവിളികൾ " എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന് (സെപ്തംബർ 14) വൈകുന്നേരം 4 മണിക്ക് അയ്യൻകാളി സ്മാരക ഹാളിൽ നടക്കുന്നു. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്യും.
 

തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യ പ്രഭാഷണം നടത്തും ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ മാധ്യമപ്രവർത്തകൻ ഡോക്ടർ കെ.അരുൺകുമാർ എന്നിവർ പ്രസംഗിക്കുമെന്ന് സംഘാടക സമിതി ജനറൽ കൺവീനർ മാങ്കോട് രാധാകൃഷ്ണൻ അറിയിച്ചു..