പി​ണ​റാ​യി​യും മ​രു​മ​ക​നും സി​പി​എ​മ്മി​നെ കോ​ര്‍​പ്പ​റേ​റ്റ് ക​മ്പ​നി​യാ​യി മാ​റ്റി: കെ ​സു​ധാ​ക​ര​ന്‍

google news
k sudhakaran
 

തി​രു​വ​ന​ന്ത​പു​രം: ന​വ​ലി​ബ​റ​ൽ ആ​ശ​യ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വ​ർ​ഗീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​എ​മ്മി​ന്‍റെ സ​ഹാ​യം കോ​ണ്‍​ഗ്ര​സി​ന്‍റെ വ​ള​ർ​ച്ച​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ എം​പി. തീ​വ്ര​പ​ക്ഷ നി​ല​പാ​ടു​ക​ളു​ള്ള പാ​ർ​ട്ടി​ക​ൾ ന​ൽ​കി​യ ബ​ല​ത്തി​ലാ​ണ് കേ​ര​ള​ത്തി​ൽ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​ന്ന​ത്. സി​പി​എ​മ്മി​ന് ന​ഷ്ട​മാ​യ ഇ​ട​തു​പ​ക്ഷ മു​ഖം തു​റ​ന്നു കാ​ട്ടി ചി​ന്ത​ൻ ശി​ബി​രം മു​ന്നോ​ട്ട് വ​ച്ച ആ​ശ​യ​ങ്ങ​ൾ സി​പി​എ​മ്മി​നെ അ​സ്വ​സ്ഥ​മാ​ക്കു​ന്നു എ​ന്ന​തി​ന് തെ​ളി​വാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. ചി​ന്ത​ൻ ശി​ബി​രം കോ​ണ്‍​ഗ്ര​സി​ന് ന​ൽ​കി​യ ഊ​ർ​ജ​വും ക​രു​ത്തും ദി​ശാ​ബോ​ധ​വും വ​ലു​താ​ണ്.

വെ​റു​പ്പി​ന്‍റെ​യും ഭി​ന്നി​പ്പി​ന്‍റെ​യും രാ​ഷ്ട്രീ​യ​ത്തെ​യും ഫാ​സി​സ​ത്തെ​യും സ​ന്ധി​യി​ല്ലാ​ത്ത​വി​ധം ചെ​റു​ക്കു​ക എ​ന്ന മ​ഹ​ത്താ​യ ല​ക്ഷ്യ​മാ​ണ് കോ​ണ്‍​ഗ്ര​സ് ചി​ന്ത​ൻ ശി​ബി​രം മു​ന്നോ​ട്ടു​വ​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മു​ക്ത ഭാ​ര​തം ആ​ഗ്ര​ഹി​ക്കു​ന്ന സം​ഘ​പ​രി​വാ​റി​ന് സ​മാ​ന്ത​ര​മാ​യി അ​ധി​കാ​രം മാ​ത്രം ല​ക്ഷ്യ​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള​ത്തി​ലെ സി​പി​എ​മ്മി​നും മു​ഖ്യ​മ​ന്ത്രി​ക്കും അ​തി​ന്‍റെ അ​ന്തഃ​സ​ത്ത ശ​രി​യാ​യ വി​ധ​ത്തി​ൽ മ​ന​സി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്നു​വ​രി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

സി​പി​എ​മ്മി​ൽ ആ​ഭ്യ​ന്ത​ര ജ​നാ​ധി​പ​ത്യം ഇ​ല്ലാ​താ​ക്കി​യ വ്യ​ക്തി​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ. പി​ണ​റാ​യി വി​ജ​യ​ൻ ചെ​യ​ർ​മാ​നും മ​രു​മ​ക​നും ക​ണ്ണൂ​രി​ലെ ചു​രു​ക്കം നേ​താ​ക്ക​ളും ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യു​ള്ള കോ​ർ​പ്പ​റേ​റ്റ് ക​ന്പ​നി​യാ​ക്കി സി​പി​എ​മ്മി​നെ മാ​റ്റി. ഗാ​ന്ധി​യ​ൻ​നെ​ഹ്രൂ​വി​യ​ൻ ആ​ശ​യ​ങ്ങ​ളി​ൽ ഊ​ന്നി സോ​ഷ്യ​ലി​സ്റ്റ് ചി​ന്താ​ഗ​തി​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​ന് ഒ​രി​ക്ക​ലും വ​ല​തു​പ​ക്ഷ​മാ​കാ​നാ​വി​ല്ല. സം​ഘ​പ​രി​വാ​റു​ക​ളു​ടെ തീ​വ്ര​വ​ല​തു​പ​ക്ഷ നി​ല​പാ​ടു​ക​ൾ ഉ​ൾ​ക്കൊ​ണ്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സി​പി​എ​മ്മി​ന് യ​ഥാ​ർ​ഥ ഇ​ട​തു​പ​ക്ഷ​മാ​കാ​നും സാ​ധി​ക്കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.
 
ബിജെപിയെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ പ്രസക്തി സിപിഐ തിരിച്ചറിയുകയും പരസ്യമായി പറയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ബിജെപിയെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോണ്‍ഗ്രസ് ഇതര പ്രാദേശിക കക്ഷികളെ കൂട്ടുപിടിക്കണമെന്ന ചരിത്ര വിഡ്ഢിത്തം കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ എടുത്തവരാണ് സിപിഐഎമ്മെന്നും സുധാകരന്‍ പരിഹസിച്ചു. 

Tags