സിപിഐഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം

vv

സിപിഐഎമ്മിന്‍റെ സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റും, നാളെയും മറ്റന്നാളും സംസ്ഥാന കമ്മിറ്റിയും ചേരും. പാർട്ടിയിലും മുന്നണിയിലും ചർച്ച ചെയ്യാതെ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ തീരുമാനം നേതൃയോഗങ്ങളിൽ ചർച്ചയാകും.

സര്‍ക്കാരിനേയും മുഖ്യമന്ത്രിയേയും ലക്ഷ്യമിട്ടുള്ള ഗവര്‍ണറുടെ നിരന്തര നീക്കങ്ങളെ അതേ നാണയത്തിൽ നേരിടാന്‍ തന്നെയാണ് സിപിഐഎമ്മിന്റെ തീരുമാനം. പ്രതിരോധ തന്ത്രങ്ങള്‍ക്ക് ഇന്നുമുതല്‍ ആരംഭിക്കുന്ന നേതൃയോഗങ്ങള്‍ രൂപം നല്‍കും. ഭരണത്തിലും സര്‍വ്വകലാശാലകളിലും ഗവര്‍ണര്‍ തുടര്‍ച്ചയായി ഉണ്ടാക്കുന്ന പ്രതിസന്ധി ഇനിയും അനുവദിക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം.