വിവാദ കത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഎം

google news
arya
 

തിരുവനന്തപുരം: കോർപ്പറേഷനിലെ മേയറുടെ കത്ത് വിവാദത്തിൽ അടിയന്തര യോഗം വിളിച്ച് സിപിഎം. ജില്ലാ കമ്മിറ്റി,ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങൾ നാളെ ചേരും. കത്ത് പുറത്തു വിട്ട സംഭവത്തിൽ നടപടി ഉണ്ടായേക്കുമെന്നാണ് സൂചന. 

എന്നാൽ കത്ത് വിവാദത്തിൽ മേയർ രാജിവയ്ക്കേണ്ട സാഹചര്യമില്ലെന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു. കത്ത് വ്യാജമെന്ന മേയറുടെ വാദം സിപിഎം ജില്ലാ സെക്രട്ടറി ഇന്നും ഏറ്റെടുത്തില്ല. കത്ത് വ്യാജമാണോ എന്ന് പരിശോധിക്കാൻ അന്വേഷണം നടക്കുമെന്നാണ് ആനാവൂർ നാഗപ്പൻ ഇന്ന് വ്യക്തമാക്കിയത്. വിവാദ കത്ത് താൻ എഴുതിയതല്ലെന്ന് മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കിയിരുന്നു . 

Tags