സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്

google news
anavoor nagappan

സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ വീടിന് നേരെ കല്ലേറ്.സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമണ സംഭവത്തിനു ശേഷം  ഇന്നലെ രാത്രിയോടെയാണ്  ആനാവൂർ നാഗപ്പന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. ആനാവൂർ നാഗപ്പന്റെ നെയ്യാറ്റിൻകരയിലെ വീടിന് നേരെയാണ് കല്ലേറുണ്ടായത്ആക്രമണത്തിൽ വീട്ടിലെ ജനൽ ചില്ലകൾ തകർന്നു. 

രാവിലെ വീട്ടുകാർ ഉറക്കമുണർന്നപ്പോഴാണ് സംഭവം അറിഞ്ഞത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായികകുന്നു. കിടപ്പു മുറിയുടെ ജനൽ ചില്ലുകളാണ് പൊട്ടിയത്. വീട് ആക്രമിച്ചതിന് പിന്നിലും ആർഎസ്എസ് ആണെന്ന് ആരോപണം.

വട്ടിയൂർക്കാവിൽ സിപിഎം കൊടിമരങ്ങൾ നശിപ്പിച്ച നിലയിലും കണ്ടെത്തി. മേലത്തുമേല ജംഗ്ഷനിൽ സ്ഥാപിച്ച കൊടിമരങ്ങളാണ് നശിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ജില്ലാ കമ്മിറ്റി ഓഫീസ് ആക്രമിച്ച മൂന്ന് എബിവിപി പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

Tags