മേയറെ പാവയാക്കി സിപിഎം നേതാക്കള്‍ അഴിമതി കാട്ടുന്നു; ഗവര്‍ണറെ നേരിൽ കാണാൻ ബിജെപി നേതാക്കൾ നാളെ രാജ്ഭവനിൽ

arif
 

തിരുവനന്തപുരം ∙ കോര്‍പറേഷനിലെ പ്രശ്നങ്ങള്‍ ഗവര്‍ണറെ നേരിൽ കണ്ട് ബോധിപ്പിക്കാൻ ബിജെപി ജില്ലാ അധ്യക്ഷന്‍ വി.വി.രാജേഷ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് 35 കൗണ്‍സിലര്‍മാരും രാജ്ഭവനിലെത്തി ഗവര്‍ണറെ കാണും. 

മേയറെ പാവയാക്കി സിപിഎം നേതാക്കള്‍ വലിയ അഴിമതി കാട്ടുകയാണെന്ന് രാജേഷ് ആരോപിച്ചു.മേയർ തയാറാക്കിക്കൊടുത്ത കത്താണ് എന്നുണ്ടെങ്കിൽ ഒരു ഭരണാധികാരിക്ക് പറ്റിയ വീഴ്ചയാണെന്ന് കണക്കാക്കാം. അതല്ല, മേയറുടെ ഓഫിസിൽ കയറി അവരുടെ ലെറ്റർപാഡിൽ കയ്യൊപ്പോടു കൂടിയുള്ള കത്ത് തയാറാക്കി പ്രചരിക്കുന്നെങ്കിൽ തിരുവനന്തപുരം കോർപറേഷന്റെ ഭരണം എത്രമാത്രം കുത്തഴിഞ്ഞിരിക്കുകയാണെന്ന് മനസ്സിലാക്കാം എന്നും  വി.വി.രാജേഷ് പറഞ്ഞു.