സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും

google news
cpm
 

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയോഗം ഇന്ന് തുടങ്ങും. സര്‍ക്കാര്‍-ഗവര്‍ണര്‍ ഏറ്റുമുട്ടല്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണറെ ചാന്‍സിലര്‍ സ്ഥാനത്തു നിന്ന് നീക്കം ചെയ്യാനുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതുള്‍പ്പെടെയുളള കാര്യങ്ങൾ ചർച്ച ചെയ്യുന്നത് ഉൾപ്പടെ  ഗവര്‍ണര്‍ക്ക് എതിരെ ശക്തമായ രാഷ്ട്രീയ സമരം തുടങ്ങാനും യോഗത്തില്‍ തീരുമാനം ഉണ്ടാകും.  ഇക്കാര്യത്തിലുളള പാര്‍ട്ടി തീരുമാനവും രണ്ട് ദിവസത്തേക്കായി ചേരുന്ന സംസ്ഥാന സമിതിയില്‍ എടുക്കുവാൻ സാധ്യതയുണ്ട്. 

ഇതോടൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം അറുപതാക്കി ഉയര്‍ത്തിയതിലെ വിവാദവും ചര്‍ച്ചയാകും.  പെന്‍ഷന്‍ പ്രായം കൂട്ടുന്നത് പാര്‍ട്ടി നയം അല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഒരു ചട്ടക്കൂട് രൂപീകരിച്ചപ്പോള്‍ സംഭവിച്ചതാണെന്നും പാര്‍ട്ടി നയം അല്ലാത്തതിനാലാണ് പിന്‍വലിച്ചത് എന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പാര്‍ട്ടിക്ക് വിശദീകരണം നൽകിയിരുന്നു.

Tags