സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും; ആലപ്പുഴയിലെ സംഘടനാ പ്രശ്നം ചര്‍ച്ചയാകും
Fri, 13 Jan 2023

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. യോഗത്തില്‍ ആലപ്പുഴയിലെ സംഘടനാ പ്രശ്നവും ലഹരി മാഫിയ ബന്ധവും ചര്‍ച്ചയായേക്കും.
അതേസമയം, എല്‍ഡിഎഫ് നേതൃയോഗവും ഇന്ന് ചേരുന്നുണ്ട്. വൈകീട്ട് മൂന്നിന് എകെജി സെന്ററിലാണ് യോഗം ചേരുക. കേരള വികസനത്തിനായി തയാറാക്കിയ മാര്‍ഗ രേഖയാകും യോഗത്തിന്റെ പ്രധാന അജണ്ട. ബഫര്‍ സോണുമായി ബന്ധപ്പെട്ട ആശങ്കകളും യോഗം ചര്‍ച്ച ചെയ്തേക്കും.