സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും

cpm
 

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇന്ന് ചേരുന്ന സിപിഎം സെക്രട്ടറിയേറ്റിന് ഏറെ രാഷ്ട്രീയ പ്രധാന്യമുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ കത്ത് വിവാദവും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഗവര്‍ണര്‍ക്കെതിരെയായ രണ്ടാംഘട്ട പ്രതിഷേധ പരിപാടികള്‍ക്കും സംസ്ഥാന സെക്രട്ടറിയേറ്റ് രൂപം നല്‍കും. 

കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസറായുളള പ്രിയ വര്‍ഗീസിന്റെ നിയമന പട്ടിക ഹൈക്കോടതി റദ്ദാക്കിയത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു.ഈ സാഹചര്യത്തിൽ ഇന്ന് ചേരുന്ന യോഗം ഇത് ചർച്ച ചെയ്യും .കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കപ്പെടാന്‍ യുജിസി ചൂണ്ടിക്കാട്ടിയ അധ്യാപക പരിചയം പ്രിയക്ക് ഇല്ലെന്ന് കോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.