മൂവാറ്റുപുഴയില്‍ കനാല്‍ ഇടിഞ്ഞു വീണു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

muvattupuzha canal
 

എറണാകുളം: മൂവാറ്റുപുഴയില്‍ നിറയെ വെള്ളമുണ്ടായിരുന്ന കനാല്‍ 15 അടി താഴ്ച്ചയിലേക്ക് ഇടിഞ്ഞ് വീണു. മൂവാറ്റുപുഴ പണ്ടപ്പിള്ളിയില്‍ ഇറിഗേഷന്‍ വാലി പ്രൊജക്ടിന്റെ ഭാഗമായുള്ള കനാലാണ് തകര്‍ന്നത്. അപകടം നടന്ന സമയത്ത് പ്രദേശത്തും സമീപത്തെ റോഡിലും ആരുമുണ്ടാകാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. 

അതേസമയം, കനാല്‍ തകര്‍ന്ന് വെള്ളം എതിരെയുള്ള വീടിനുമുറ്റത്തേക്ക് കയറുന്ന ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. കനാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് വാഹന ഗതാഗതവും തടസപ്പെട്ടു. അതേസമയം, നേരത്തെയും ഈ കനാല്‍ തകര്‍ന്നിട്ടുണ്ട്.