കാരവന് ടൂറിസം ; ലോകത്തിലെ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ കേരളവും
Wed, 27 Jul 2022
ലോകത്തെ അതിമനോഹരമായ 50 വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കേരളവും. അസാധാരണ ലക്ഷ്യസ്ഥാനമെന്ന് വിശേഷിപ്പിക്കുന്ന ടൈം മാഗസീന് ഇന്ത്യയിലെ തന്നെ ഏറ്റവും മനോഹരമായ സംസ്ഥാനമായാണ് കേരളത്തെ വിലയിരുത്തുന്നത്.
സംസ്ഥാനത്തെ ആദ്യത്തെ കാരവന് പാര്‍ക്കായ കാരവന് മെഡോസ് വാഗമണ്ണില്‍ തുറന്നെന്നും ഹൗസ്ബോട്ട് ടൂറിസം സംസ്ഥാനത്തിന്റെ വലിയ വിജയമാണെന്നും മാഗസീനില്‍ പറയുന്നു.കടല്‍ത്തീരങ്ങളും പച്ചപ്പ് നിറഞ്ഞ തോട്ടങ്ങളും കാണാന്‍ വലിയ അവസരമാണ് കേരളം ഒരുക്കുന്നതെന്ന് മാഗസിന് പറയുന്നു.മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും ഉള്ള ഇന്ത്യയിലെ ഏറ്റവും മനോഹരമായ സംസ്ഥാനങ്ങളിലൊന്നാണ് കേരളം.
കേരളത്തിന്റേത് അഭിമാന നേട്ടമാണെന്നും ടൂറിസം വകുപ്പും സര്‍ക്കാരും കൈകൊണ്ട ചുവടുവെപ്പുകള്‍ക്ക് ലഭിച്ച അംഗീകാരമായി ഇതിനെ കണക്കാക്കുന്നുവെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.