ന്യൂ ഡല്‍ഹി: കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. പ്രളയകാലത്ത് നല്കിയ അരിയുടെ പണം തിരികെ നല്‍കണമെന്നും അല്ലാത്തപക്ഷം കേന്ദ്ര വിഹിതത്തില്‍ നിന്ന് പണം തിരികെ പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പിണറാണി സര്‍ക്കാര്‍ അറിയിച്ചെങ്കിലും കേന്ദ്രം നിലപാടില്‍ ഉറച്ച് നിന്നു. ഇതോടെ പണം തിരികെ നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പിട്ടു.
2018 ഓഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തെ തുടര്‍ന്നാണ് കേന്ദ്രം 89540 മെട്രിക് ടണ്‍ അരി അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. എന്നാല്‍ പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലവട്ടം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാര്‍ ഇതിന് തയ്യാറായില്ല.
Comments