സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട്

google news
dd
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാണ് ഇന്നും കൂടുതൽ മഴയ്ക്ക് സാധ്യത. ഇടുക്കി, മലപ്പുറം, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് നിലവിൽ തടസമില്ല. കാലവർഷക്കാലത്ത് മഴയുടെ അളവ് കുറയുന്ന മൺസൂൺ ബ്രേക്കിന് അന്തരീക്ഷം ഒരുങ്ങുന്നതായാണ് നിലവിലെ വിലയിരുത്തൽ.

കേരള -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല. കർണാടക തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കർണാടക തീരത്ത് ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

Tags