ശബരിമലയിൽ ദര്‍ശന സമയത്തില്‍ മാറ്റം

sabarimala
 ശബരിമലയിൽ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് ദര്‍ശന സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി.  രാവിലത്തെ ദര്‍ശന സമയവും നേരത്തെ രണ്ട് മണിക്കൂര്‍ കൂട്ടിയിരുന്നു. ക്യൂ നിയന്ത്രണത്തിനും ഭക്തരുടെ സമയ നഷ്ടം ഒഴിവാക്കുന്നതിനും വേണ്ടിയാണ് സമയക്രമം മാറ്റിയത്. ഉച്ചപൂജയ്ക്ക് ശേഷം വൈകിട്ട് മൂന്നിന് ആണ് നട തുറക്കുക . ഇന്ന് 62,00 പേരാണ് വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. സീസണില്‍ ഏറ്റവും കൂടുതല്‍ പേര്‍ ദര്‍ശനം നടത്തിയത് ഇന്നലെയായിരുന്നു. കഴിഞ്ഞ ദിവസം 76,000 പേര്‍ സന്നിധാനത്തെത്തിയിരുന്നു. 


അതേസമയം ഇരുമുടി കെട്ടില്‍ തേങ്ങയുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള വിലക്ക് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ നീക്കി. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.  മകരവിളക്ക് കഴിയുന്നത് വരെയാണ് ഇളവ്.