പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രവീൺ റാണയ്‌ക്കെതിരെ കേസെടുത്തു

sd
 

തൃശൂർ: തൃശൂരിലെ സേഫ് ആൻഡ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ കേസെടുത്തു. 12% പലിശ വാഗ്ദാനം ചെയ്ത് രണ്ടുലക്ഷം രൂപ തട്ടിയെന്നാണ് പരാതി. പീച്ചി സ്വദേശിനി ഹണിയുടെ പരാതിയിൽ തൃശ്ശൂർ ഈസ്റ്റ് പോലീസാണ് കേസെടുത്തത്.


ആയിരക്കണക്കിന് പേരിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയെടുത്തുവെന്നാണ് കമ്പനിക്കെതിരെയുള്ള ആരോപണം. ഹണിയെ കൂടാതെ മറ്റ് മൂന്ന് പേർ കൂടി പരാതി നൽകിയിട്ടുണ്ട്.  മൊഴിയടുത്ത ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. 

12 ശതമാനം പലിശ വാഗ്ദാനം നൽകി കോടികൾ തട്ടിയെന്നതാണ് ഇയാൾക്കെതിരായ കേസ്. രണ്ട് ലക്ഷം രൂപ പണം നിക്ഷേപം സ്വീകരിച്ച് അത് മെച്വർ ആയിട്ടും പണം തിരികെ നൽകുന്നിലെന്നാണ് പരാതി. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം ഇഉയാൾക്കെതിരെ കേസെടുക്കുന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു.