മുഖ്യമന്ത്രിയുടെ സുരക്ഷാവീഴ്ച; എസ്എച്ച്ഒക്ക് സ്ഥലമാറ്റം

sho
 മുഖ്യമന്ത്രിയുടെ കൊച്ചിയാത്രയ്ക്കിടെയുണ്ടായ സുരക്ഷാവീഴ്ചയില്‍ പോലീസ് നടപടി. കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നതിനിടെ, പ്രവര്‍ത്തകര്‍ വാഹനത്തിന്റെ ചില്ലില്‍ ഇടിച്ചു.കമ്പനിപ്പടിയില്‍ ആയിരുന്നു പ്രതിഷേധം. ഈ സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ സ്ഥലംമാറ്റിയത്. 

തൃശ്ശൂര്‍ ജില്ലയിലെ വാടാനപ്പള്ളി സ്റ്റേഷനിലേക്കാണ് സാബുവിന് സ്ഥലംമാറ്റം. വാടാനപ്പള്ളി എസ്.എച്ച്.ഒ. സനീഷിനെ എളമക്കര എസ്.എച്ച്.ഒ. ആയി നിയമിക്കുകയും ചെയ്തിട്ടുണ്ട്.

സുരക്ഷാവീഴ്ച ചൂണ്ടിക്കാട്ടിയല്ല സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. സാധാരണ നിലയിലുള്ള സ്ഥലംമാറ്റം എന്ന നിലയിലാണ്. എന്നാല്‍ സുരക്ഷാവീഴ്ച ഉണ്ടായതിന് തൊട്ടുപിന്നാലെയുള്ള സ്ഥലംമാറ്റം അതിന്റെ പേരില്‍ തന്നെയാണെന്നാണ് ആരോപണം.