പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം;കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി

pocso
 സംസ്ഥാനത്തെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതി കൊച്ചിയിൽ . പിരിമുറുക്കമില്ലാതെ കുട്ടികൾക്ക് വിചാരണ നടപടികളിൽ പങ്കെടുക്കാം എന്നതാണ് ശിശു സൗഹൃദ പോക്സോ കോടതിയുടെ  പ്രത്യേകത. 

വിചാരണ ശിശു സൗഹൃദമാക്കാനുള്ള സാഹചര്യങ്ങളാണ് പുതിയ കോടതിയിൽ തയ്യാറാക്കിയിരിക്കുന്നത്. വിചാരണ വിഡിയോ കോൺഫറൻസിങ്ങിലൂടെ നടത്തും. ഈ സമയത്ത് ഇരയായ
കുട്ടി മറ്റൊരു മുറിയിലായിരിക്കും. ജഡ്ജിയുടെ മുന്നിൽമൊഴി രേഖപ്പെടുത്താനായി കുട്ടി  എത്തുമ്പോൾ പോലും പ്രതിയെ കാണേണ്ട  സാഹചര്യം വരുന്നില്ല. കുട്ടികൾക്ക് വേണ്ടി ലൈബ്രറിയും ചെറുപാർക്കുകളും കോടതിയുടെ ഭാഗമായി സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പുതിയതായി ആരംഭിക്കാനിരിക്കുന്ന 28 പോക്സോ കോടതികളും ശിശു സൗഹൃദമായിരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.