ചിന്താ ജെറോമിന്റെ ശമ്പളം ഒരു ലക്ഷമാക്കി ഉയര്‍ത്തി; ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക നല്‍കും
Thu, 5 Jan 2023

തിരുവനന്തപുരം; സംസ്ഥാന യുവജന കമ്മിഷന്‍ അധ്യക്ഷയായ ചിന്താ ജെറോമിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിച്ചു. 50,000 രൂപയില്‍നിന്ന് ഒരുലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ചുമതലയേറ്റതു മുതലുള്ള കുടിശ്ശിക അടക്കമാകും നല്‍കുക. സംസ്ഥാന സര്‍ക്കാര്‍ കടുത്ത സാമ്ബത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയാണ് ശമ്ബള വര്‍ധനയെന്നത് ശ്രദ്ധേയമാണ്.
അതേസമയം, മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്‍.വി. രാജേഷും ശമ്പളകുടിശിക നല്‍കണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന്‍ രൂപവത്കരിച്ചത്. ആര്‍.വി. രാജേഷായിരുന്നു ആദ്യ ചെയര്‍മാന്‍. ഈ ഘട്ടത്തില്‍ ചെയര്‍മാന് ശമ്ബളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നത്.