‘ചിന്തൻ ശിബിരം ആർഎസ്എസ് അജണ്ട’; ഇ പി ജയരാജൻ

13
ചിന്തൻ ശിബിരം ആർഎസ്എസ് അജണ്ടയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എൽഡിഎഫിൽ നിന്നുള്ള ആളുകൾ കോൺഗ്രസിലേക്ക് പോകുമെന്നത് കെ സുധാകരന്റെ ദിവാസ്വപ്നമാണ്. കോൺഗ്രസിൽ നിന്നും ആര് വന്നാലും ഇടതുമുന്നണി സ്വീകരിക്കുമെന്ന് ഇ.പി.ജയരാജന്‍ പറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് ഒരാളെയും കോണ്‍ഗ്രസിന് കിട്ടാന്‍ പോകുന്നില്ല. എന്ത് കണ്ടിട്ടാണ് ആളുകള്‍ കോണ്‍ഗ്രസിലേക്ക് പോകേണ്ടത്. അവര്‍ തകര്‍ന്ന് കൊണ്ടിരിക്കുന്ന പാര്‍ട്ടിയാണ്. യുഡിഎഫ് വിട്ടവരെയും എല്‍ഡിഎഫിലെ അസ്വസ്ഥരെയും മടക്കിക്കൊണ്ടുവരണമെന്ന കോണ്‍ഗ്രസ് തീരുമാനം വെറും തമാശയായി മാത്രമേ കാണാനാകൂവെന്നും ഇ.പി.ജയരാജന്‍ പറഞ്ഞു.