പാ​ല​ക്കാ​ട് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ റാ​ലി​ക്കി​ടെ സംഘർഷം; ക​ല്ലേ​റില്‍ 2 പൊലീസുകാര്‍ക്ക് പരുക്ക്

google news
പാ​ല​ക്കാ​ട് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ റാ​ലി​ക്കി​ടെ സംഘർഷം; ക​ല്ലേ​റില്‍ 2 പൊലീസുകാര്‍ക്ക് പരുക്ക്
 

പാ​ല​ക്കാ​ട്: ഒ​ല​വ​ക്കോ​ട് ഫു​ട്‌​ബോ​ള്‍ ആ​രാ​ധ​ക​രു​ടെ റാ​ലി​ക്കി​ടെ പോ​ലീ​സി​ന് നേ​രെ ക​ല്ലേ​റ്. ര​ണ്ട് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ടൗ​ണ്‍ നോ​ര്‍​ത്ത് സ്‌​റ്റേ​ഷ​നി​ലെ എ​എ​സ്‌​ഐ മോ​ഹ​ന്‍​ദാ​സ്, സി​പി​ഒ സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ക​ല്ലേ​റി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

റാ​ലി അ​വ​സാ​നി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ണ്ടാ​യ ത​ര്‍​ക്ക​മാ​ണ് ക​ല്ലേ​റി​ൽ ക​ലാ​ശി​ച്ച​ത്.
 
വിവിധ ടീമുകളുടെ ജഴ്‍‌സി ധരിച്ചാണ് ആളുകൾ എത്തിയിരുന്നത്. റാലി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തിനിടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. ഫുട്ബോള്‍ പ്രേമികളെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിവീശി. റാലിയില്‍ പങ്കെടുത്ത 40 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.

Tags