മേയർ ആര്യാ രാജേന്ദ്രനെതിരെ ശുദ്ധികലശം

google news
arya
 


തിരുവനന്തപുരം :മേയർ ആര്യാ രാജേന്ദ്രനെതിരെ ശുദ്ധികലശം . നഗരസഭയിലെ മുഴുവൻ നിയമനങ്ങളുടേയും അധികാരം ജില്ലാ സെക്രട്ടിക്ക് മേയർ കൈമാറിയെന്ന് യുഡിഎഫ് ആരോപിച്ച് കൗൺസിലർമാർ നഗരസഭയിൽ ആണ് ശുദ്ധികലശം നടത്തിയത് . തിരുവനന്തപുരം നഗരസഭയിൽ അഴിമതി നടക്കുകയാണെന്നും യുഡിഎഫ് ആരോപിച്ചു.

നിയമന കത്ത് വിവാദത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചപ്രത്യേക കൗൺസിൽ യോഗം പരാജയപ്പെട്ടതോടെ സമരം ഒരു പടി കൂടെ കടന്ന് ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപിയും യുഡിഎഫും. ബി.ജെ.പി നഗരസഭയ്ക്ക് അകത്തും പുറത്തും നടത്തുന്ന സമരം കൂടുതൽ ശക്തമാക്കാൻ തീരുമാനിച്ചു. നഗരസഭയ്ക്കകത്ത് യുഡിഎഫ് കൗൺസിലർമാരുടെയും പുറത്ത് കോൺഗ്രസിന്റെയും സമരം ഇന്നും പുരോഗമിക്കും. സമരം സംസ്ഥാന വ്യാപകമാക്കാനാണ് യൂത്ത് കോൺഗ്രസ് തീരുമാനം.

Tags