വര്‍ഗ്ഗീയ ശക്തികളെ നേരിടണം ;നവോത്ഥാന സംരക്ഷണ സമിതി പുനഃസംഘടിപ്പിക്കാൻ സർക്കാർ

google news
cm
 

ശബരിമല യുവതീ പ്രവേശന വിധി വന്നതിന് പിന്നാലെയുണ്ടായ എതിര്‍പ്പുകളെ നേരിടാൻ സര്‍ക്കാര്‍  രൂപീകരിച്ച  നവോത്ഥാന സംരക്ഷണ സമിതി പുനഃസംഘടിപ്പിക്കാൻ  സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 

വര്‍ഗ്ഗീയ ശക്തികളെ നേരിടാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് പുനഃസംഘടിപ്പിക്കലെന്നാണ്  സര്‍ക്കാര്‍ വിശദീകരണം. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആദ്യമായാണ് സമിതിയോഗം വിളിച്ചത്. നിയമാവലി അംഗീകരിച്ച് സമിതി സ്ഥിരം സംവിധാനമാക്കാനാണ് ശ്രമം. 

ലക്ഷക്കണക്കിന് സ്ത്രീകളെ പങ്കാളികളാക്കി വനിത മതില്‍ കേരളത്തില്‍ സമിതി സംഘടിപ്പിച്ചു. എന്നാല്‍ അതിന് ശേഷം സംഘടനയുടെ പ്രവര്‍ത്തനം മൂന്ന് നാല് യോഗങ്ങളില്‍ മാത്രമായി. . 

Tags