മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി; പി.സി.ജോർജിനു ജാമ്യം ലഭിച്ചു

t
 

തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗം നടത്തി എന്ന ആരോപണത്തിൽ  അറസ്റ്റിലായ പൂഞ്ഞാർ മുൻ എംഎൽഎ പി.സി.ജോർജിനു ജാമ്യം ലഭിച്ചു. ഉപാധികളോടെയാണ് ജോർജിനു ജാമ്യം അനുവദിച്ചിരിക്കുന്നത്. സാക്ഷികളെ സ്വാധീനിക്കരുത്, വിദ്വേഷ പ്രസംഗം നടത്തരുത്, അന്വേഷണ ഉദ്യോഗസ്ഥൻ വിളിച്ചാൽ ഹാജരാകണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ജുഡിഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പോലീസ് ജോർജിനു ജാമ്യം കൊടുക്കരുതെന്നു വാദിച്ചിരുന്നു. എന്നാൽ, കോടതി അംഗീകരിച്ചില്ല.