ഗവർണർക്കെതിരെ രാഷ്ട്രപതിക്ക് പരാതി

arif
 

ഗവര്‍ണര്‍ സര്‍ക്കാരുമായുള്ള ഗവര്‍ണറുടെ തുറന്നപോര് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ആരിഫ് മുഹമ്മദ് ഖാനെതിരെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് ബിനോയ് വിശ്വം എംപി പരാതി നല്‍കി. സാഹചര്യത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് രാഷ്ട്രപതി ഇടപെടണം, രാജ്ഭവന്‍റെ ഔന്നത്യം കാത്തുസൂക്ഷിക്കാന്‍ വേണ്ട നിര്‍ദേശം നല്‍കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 

സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണഘടനാപരമായ പ്രവര്‍ത്തനത്തില്‍ ഗവര്‍ണര്‍ ഇടപെടുന്നത് തടയണമെന്നും പരാതിയിലുണ്ട്. അതെ സമയം  ഗവർണർക്കെതിരെ വിമർശനവുമായി സിപിഐ, സിപിഐഎം മുഖപത്രങ്ങൾ രംഗത്തെത്തിയിരിക്കുകയാണ്. ആരിഫ് മുഹമ്മദ് ഖാൻ്റേത് ബ്ലാക്ക്മെയിൽ രാഷ്ട്രീയമാണെന്നും രാജ്ഭവനെ ഗുണ്ടാ രാജ്ഭവനാക്കിയെന്നും തുറന്നടിച്ചിരിക്കുകയാണ് ജനയുഗത്തിന്റെ  മുഖപ്രസംഗത്തിൽ. സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെ ലേഖനത്തിൽ ആരിഫ് മുഹമ്മദ് ഖാൻ ബിജെപിയിൽ എത്തിയത് നിലപാടുകൾ വിറ്റാണെന്നും ജയിൽ ഹവാലയിലെ മുഖ്യപ്രതിയാണെന്നും  ആരോപിക്കുന്നുണ്ട്.