കെഎസ്‍യുവിന്റെ സെക്രട്ടേറിയറ്റ് മാ‍ർച്ചിൽ സംഘർഷം

ksu
 

സർവ്വകലാശാലകളെ കമ്മ്യൂണിസ്റ്റ് വൽക്കരിക്കുന്നതിനെതിരെ കെഎസ്‍യു സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാ‍ർച്ചിൽ സംഘർഷം.  മാർച്ചിൽ കല്ലേറുമുണ്ടായി. പ്രവർത്തകർ അക്രമാസക്തരായതോടെ പൊലീസ് കണ്ണീർ വാതകം പ്രയോ​ഗിച്ചു

ബാരിക്കേട് തകർക്കാനുള്ള ശ്രമത്തിനിടെയാണ്  രണ്ട് തവണ ജലപീരങ്കി പ്രയോ​ഗിച്ചു. മുളവടികളിൽ ചുറ്റിയ കൊടിയുമായെത്തിയ കെഎസ് യു പ്രവർത്തകർ ഇത് പൊലീസിന് നേരെ വലിച്ചെറിഞ്ഞു.കണ്ണീർ വാതകം പ്രയോഗിച്ചിട്ടും പ്രവർത്തകർ പിരിഞ്ഞു പോകാതെ റോഡിൽ കുത്തിയിരിക്കുകയാണ്. പ്രവർത്തകരെ ബലം പ്രയോ​ഗിച്ച് നീക്കുവാനുള്ള ശ്രെമമാണ് പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.