ധീരജിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നിലപാടിൻ്റെ തുടര്‍ച്ച; ഭാരത് ജോഡോ യാത്രയില്‍ കൊലകേസ് പ്രതി നിഖില്‍ പൈലിയും

bharth jodo
 

ഭാരത് ജോഡോ യാത്രയില്‍ എസ് എഫ് ഐ പ്രവര്‍ത്തകനായ ധീരജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിയും. കൊലക്കേസ് പ്രതികളായ, വിചാരണ നേരിടുന്ന കൊടും ക്രിമിനലുകള്‍ക്ക്, പൊതു സ്വീകാര്യത ഉണ്ടാക്കി കൊടുക്കാനാണോ രാഹുല്‍ ഗാന്ധി യാത്ര നടത്തുന്നതെന്ന് വ്യക്തമാക്കണമെന്ന് ആരോപിച്ച്  ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് രംഗത്ത്. 

 ധീരജ് വധ കേസില്‍ ജാമ്യത്തിലിറങ്ങിയ ഒന്നാം പ്രതിയും യൂത്ത് കോണ്‍ഗ്രസ് വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലിയെ രാഹുല്‍ ഗാന്ധിയുടെ യാത്രയുടെ സ്ഥിര സാന്നിദ്ധ്യമാക്കിയത് ധീരജിനെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന കോണ്‍ഗ്രസ് നിലപാടിൻ്റെ തുടര്‍ച്ചയാണെന്ന് സനോജ് ആരോപിച്ചു. ഒരു വിദ്യാര്‍ത്ഥി പ്രവര്‍ത്തകനെ ക്രൂരമായി കൊന്നുകളഞ്ഞ ക്രിമിനലിനെ തന്റെ യാത്രയുടെ ഭാഗമാക്കി എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേത്വത്വവും വിശദീകരിക്കണമെന്നും വി കെ സനോജ് ആവശ്യപ്പെട്ടു.