ശശി തരൂരിനെ ചൊല്ലി എന്‍എസ്എസില്‍ തര്‍ക്കം; രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചു

sasi nss
 

പെരുന്ന: ശശി തരൂരിന്റെ പെരുന്ന സന്ദര്‍ശനത്തെ ചൊല്ലി എന്‍എസ്എസില്‍ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് രജിസ്ട്രാര്‍ പിഎന്‍ സുരേഷ് രാജിവെച്ചതായി റിപ്പോര്‍ട്ടുകള്‍. തരൂരിന്റെ സന്ദര്‍ശനത്തിന് ചുക്കാന്‍ പിടിച്ചത് സുരേഷാണെന്നും സുരേഷിനെ പിന്‍ഗാമിയാക്കാന്‍ ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ ശ്രമിക്കുന്നുവെന്ന രീതിയിലും ആക്ഷേപം ഉയര്‍ന്നിരുന്നു.

ചടങ്ങില്‍ തരൂരും സുകുമാരന്‍ നായരും സുരേഷും നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു. വിമര്‍ശനങ്ങളെ നേരിടാന്‍ സുകുമാരന്‍ നായര്‍ തന്നെ രാജിയാവശ്യപ്പെട്ടെന്നാണ് സൂചന. നിലവില്‍ രജിസ്ട്രാറുടെ ചുമതല ജനറല്‍ സെക്രട്ടറി തന്നെ വഹിക്കും.