തിരുവനന്തപുരം:നിയമനക്കത്തു വിവാദത്തിൽ കോർപ്പറേഷനിൽ സിപിഐഎം – ബിജെപി കൗൺസിലർമാർ തമ്മിൽ സംഘർഷം. ബിജെപി കൗൺസിലർമാരുടെ പ്രതിഷേധമാണ് സംഘർഷത്തിലേക്ക് എത്തിയത്. ഇപ്പോഴും കോർപ്പറേഷനിൽ സംഘർഷം തുടരുകയാണ്.
മേയർ ആര്യാ രാജേന്ദ്രനെതിരെ പ്രതിഷേധം നടത്തിയ യുവമോർച്ചയ്ക്ക് പിന്തുണയായി കോർപ്പറേഷനിലെ ബിജെപി കൗൺസിലർമാർ രംഗത്തുവന്നിരുന്നു. കെട്ടിടത്തിനു പുറത്തുവന്ന് പ്രതിഷേധിച്ച ഇവർ തിരികെ കയറാൻ ശ്രമിക്കുമ്പോൾ ഈ വാതിൽ അടച്ചുപൂട്ടി. ഇതിനു പിന്നാലെ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എസ് സലീമിനെ മുറിയ്ക്കുള്ളിൽ പൂട്ടിയിട്ടു.
ഇരു വിഭാഗത്തെയും കൗൺസിലർമാർ തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുകയാണ്.ഒരു ബിജെപി കൗൺസിലർക്ക് ദേഹാസ്വസ്ഥ്യമുണ്ടായി. ഇദ്ദേഹത്തെ പുറത്തെത്തിച്ചു. പുറത്ത് പൂട്ടിയിട്ട ബിജെപി കൗൺസിലർമാരെ പൂട്ടുപൊളിച്ച് അകത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.
Comments