പൊലീസ് തലപ്പത്ത് അഴിച്ചുപണി; എസ് ശ്രീജിത്ത് ട്രാൻസ്പോർട്ട് കമ്മീഷണർ; സുദേഷ് കുമാർ ജയിൽ മേധാവി

Crime Branch Vigilance Chiefs replaced
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് തലപ്പത്ത് അഴിച്ചുപണി. ക്രൈം ബ്രാഞ്ച് വിജിലന്‍സ് മേധാവിമാരെ മാറ്റി. എസ് ശ്രീജിത്തിന് പകരം ഷേഖ് ദർവേസ് സാഹേബ് പുതിയ ക്രൈംബ്രാഞ്ച് മേധാവിയാകും. ശ്രീജിത്ത് ഗതാഗത കമ്മീഷണറാകും. എം ആർ അജിത് കുമാറാണ് പുതിയ വിജിലൻസ് ഡയറക്ടർ. സുദേഷ് കുമാർ ജയിൽ മേധാവിയാകും.
 
വിജിലൻസ് ഡയറക്ടർ സുദേഷ് കുമാറിനെതിരെ ഡിജിപി ടോമിൻ തച്ചങ്കരി പരാതി നൽകിയിരുന്നു. പ്രമുഖ സ്വർണാഭരണ ശാലയിൽ നിന്നും ആഭരണം വാങ്ങിയ ശേഷം കുറഞ്ഞ തുക നൽകിയെന്ന പരാതിയും വിജിലൻസ് ഡയറക്ടർക്കെതിരെയുണ്ടായിരുന്നു. ആഭ്യന്തര സെക്രട്ടറി നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പരാതിയി കഴമ്പുണ്ടെന്ന് തെളിഞ്ഞതോടെയാണ് മാറ്റം.