ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്, മാധ്യമങ്ങളോടു പറയാനാവില്ല; ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കി ആനാവൂര്‍ നാഗപ്പന്‍

anavoor
 തിരുവനന്തപുരം :മേയറുടെ കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിന് നേരിട്ട് മൊഴി നല്‍കിയെന്ന് സിപിഎം  ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പോലീസിനു നല്‍കിയ മൊഴിയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവില്ല. കത്ത് വ്യാജമെന്ന് മേയര്‍ പറഞ്ഞിട്ടുണ്ട്. ഇതു സംബന്ധിച്ചു തനിക്കു പറയാനുള്ളത് ക്രൈംബ്രാഞ്ചിനെ അറിയിച്ചിട്ടുണ്ട്. അതു മാധ്യമങ്ങളോടു പറയാനാവില്ല എന്നാണ് ആനാവൂർ നാഗപ്പൻ പറഞ്ഞത്. 

കത്തു വിവാദത്തില്‍ സിപിഎം അന്വേഷണം ഉടനുണ്ടാവും. പാര്‍ട്ടി ചര്‍ച്ച ചെയ്ത് ഇതിന്റെ വിശദാംശങ്ങള്‍ തീരുമാനിക്കും. നടപടി വേണോ എന്നതില്‍ അന്വേഷണത്തിനു ശേഷമേ പറയാനാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം നഗരസഭയിലെ പിന്‍വാതില്‍ നിയമനങ്ങളില്‍ വിജിലന്‍സ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ആര്യ രാജേന്ദ്രന്റെയും, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡി ആര്‍ അനിലിന്റെയും ശുപാര്‍ശ കത്തിലും പിന്‍വാതില്‍ നിയമനങ്ങളിലുമാണ് അന്വേഷണം.