മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച് ഇന്ന് രേഖപ്പെടുത്തും

arya
 

തിരുവനന്തപുരം: വിവാദ  കത്ത് സംബന്ധിച്ച പരാതിയിൽ മേയര്‍ ആര്യാ രാജേന്ദ്രന്റെ മൊഴി ക്രൈംബ്രാഞ്ച്  ഇന്ന് രേഖപ്പെടുത്തും. ഡിആര്‍ അനില്‍, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മേയറുടെ ഓഫീസിലെ മറ്റ് സ്‌റ്റാഫുകൾ എന്നിവരുടെയും മൊഴി ക്രൈംബ്രാഞ്ച് ഇന്നെടുക്കും. പരാതിയിൽ കേസ് രജിസ്‌റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണമാണ് ക്രൈംബ്രാഞ്ച് നടത്തുന്നത്. കത്തിന്റെ ഒറിജിനല്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല.

കത്തിന്റെ ഉറവിടം കണ്ടെത്തണമെങ്കിൽ കേസെടുത്ത് അന്വേഷിക്കേണ്ടി വരും. അതിനാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം കേസെടുത്ത് അന്വേഷിക്കണമെന്ന ശുപാര്‍ശ ക്രൈംബ്രാഞ്ച് സമര്‍പ്പിക്കാനാണ് സാധ്യത. വിഷയത്തിൽ ഗവർണറുടെ ഇടപെടൽ ഉണ്ടായേക്കുമെന്നാണ് സൂചന.