സം​സ്ഥാ​ന​ത്തെ അ​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റു​ക​ൾ​ക്ക് 4.44 കോ​ടി: മന്ത്രി വീ​ണാ ജോ​ർ​ജ്

veena
 

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ഞ്ച് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ 4,44,05,600 രൂ​പ അ​നു​വ​ദി​ച്ച​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, ആ​ല​പ്പു​ഴ, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലാ​ണ് ക്രി​ട്ടി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റു​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​ത്.

എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റ് എ​ന്ന പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ക​യ​നു​വ​ദി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് 94.22 ല​ക്ഷം, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു കോ​ടി, ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് 77.89 ല​ക്ഷം, തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഒ​രു കോ​ടി, കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് 71.94 ല​ക്ഷം എ​ന്നി​ങ്ങ​നെ​യാ​ണ് തു​ക​യ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലെ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് മി​ക​ച്ച അ​തി​തീ​വ്ര​പ​രി​ച​ര​ണം ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റു​ക​ൾ ശ​ക്ത​മാ​ക്കു​ന്ന​ത്. നി​ല​വി​ൽ ക്രി​റ്റി​ക്ക​ൽ കെ​യ​ർ യൂ​ണി​റ്റു​ക​ളു​ള്ള മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​വ ശ​ക്തി​പ്പെ​ടു​ത്തു​ക​യും ഇ​ല്ലാ​ത്ത മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ അ​വ സ​ജ്ജ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.