കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനം ; മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയെ പുറത്താക്കി

google news
hamsa
 

പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുയര്‍ത്തിയതിനാൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എസ് ഹംസയ്ക്കെതിരെ പാർട്ടി നടപടി. സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ ഇടപെട്ടാണ് കെഎസ് ഹംസയ്‌ക്കെതിരെ നടപടിയെടുത്തത്. 

മുസ്ലിംലീഗിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പികെ കുഞ്ഞാലിക്കുട്ടി ഇ ഡിയേയും മോദിയെയും വിജിലന്‍സിനെയും വിജയനെയും ഭയന്ന് കഴിയുകയാണ്  കെ എസ് ഹംസ വിമര്‍ശനം ഉന്നയിച്ചിരുന്നു.തുടര്‍ന്ന് കുഞ്ഞാലിക്കുട്ടി പ്രതിപക്ഷ ഉപനേതാവ് സ്ഥാനം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഹംസയെ സസ്പെന്‍ഡ് ചെയ്തത്.

സംസ്ഥാന സെക്രട്ടറി, പ്രവര്‍ത്തകസമിതി അംഗം തുടങ്ങിയ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. നിരന്തരം അച്ചടക്കലംഘനം നടത്തിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ലീഗ് പറയുന്നത്.

Tags