ശബരിമലയില്‍ ഭക്തജനതിരക്ക്; ഇന്ന് ദര്‍ശനത്തിന് ബുക്ക് ചെയ്തത് 89,971 പേര്
Wed, 4 Jan 2023

പത്തനംതിട്ട: ശബരിമലയില്‍ ഭക്തജനതിരക്ക് തുടരുന്നു. ഇന്ന് ദര്‍ശനത്തിനായി വിര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത് 89,971 പേരാണ്. ഇന്നലെ രാവിലെ തിരക്കിന് അല്‍പ്പം കുറവുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ വലിയ തോതില്‍ തീര്‍ത്ഥാടകരെത്തി.
അതേസമയം, കഴിഞ്ഞദിവസം മാളികപ്പുറത്ത് കതിനപൊട്ടിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിരുന്നു. ജയകുമാര്‍ (47), അമല്‍ (28), രജീഷ് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ജയകുമാറിന്റെ നില ഗുരുതരമാണ്. മൂന്ന് പേരെയും കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.