1000 രൂപയ്ക്ക് മുകളിലുള്ള കറണ്ട് ബില്ലുകള്‍ ഇനി ഓൺലൈൻ വഴി അടക്കണം

kseb
 ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ ഇനി ബോര്‍ഡിന്റെ കൗണ്ടറുകളില്‍ സ്വീകരിക്കില്ലെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു. ഓണ്‍ലൈന്‍ പേയ്‌മെന്റ് വ്യാപകമാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ഇബിയുടെ ഈ തീരുമാനം. ഓണ്‍ലൈനായി പണം അടയ്ക്കണമെന്നാണ് നിര്‍ദ്ദേശം. കൗണ്ടറുകളില്‍ ആയിരം രൂപയ്ക്ക് മുകളിലുള്ള ബില്ലുകള്‍ സ്വീകരിക്കേണ്ടെന്ന് ഓഫീസുകള്‍ക്കും നിര്‍ദ്ദേശം നല്‍കി. 

നിലവില്‍ 2000 രൂപയില്‍ താഴെയുള്ള വൈദ്യുതി ബില്ലുകളാണ് കൗണ്ടറുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് അടയ്ക്കാന്‍ സാധിക്കുക. അന്‍പത് ശതമാനത്തില്‍ താഴെ മാത്രം ഉപഭോക്താക്കളാണ് ഓണ്‍ലൈനായി ബില്ലടയ്ക്കുന്നത്. ഓണ്‍ലൈന്‍ പേയ്‌മെന്റുകളെ കൂടുതലായി പ്രോത്സാഹിപ്പിക്കാനുള്ള മാര്‍ഗങ്ങളാണ് ബോര്‍ഡ് ആലോചിച്ചത്.