കൊല്ലത്ത് ചത്ത തെരുവുനായക്ക് പേവിഷബാധ; ജഡം പുറത്തെടുത്ത് പരിശോധിച്ചു

google news
Dead dog in Kollam infected with rabies

കൊല്ലം: ശാസ്താംകോട്ടയില്‍ ചത്ത തെരുവുനായക്ക് പേവിഷബാധ. ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതേ നായ വളര്‍ത്തുമൃഗങ്ങളേയും രണ്ട് സ്ത്രീകളേയും കടിച്ചിരുന്നു.

ദിവസങ്ങള്‍ക്ക് മുന്‍പാണ് പ്രായമായ സ്ത്രീകളെയും ആട്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളേയും കടിച്ചത്. ഇതിന് പിന്നാലെയാണ് പ്രദേശത്തെ ഒരു വീടിന് മുന്നില്‍ ചത്ത നിലയില്‍ നായയെ കണ്ടെത്തിയത്. അപ്പോള്‍ മുതല്‍ പേവിഷബാധയുണ്ടെന്ന സംശയമുണ്ടായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ ദിവസം മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ ജഡം പുറത്തെടുത്ത് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. ഈ നായയുടെ കടിയേറ്റ സ്ത്രീകള്‍ ഇപ്പോള്‍ പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെ എടുത്ത ശേഷം ചികിത്സയിലാണ്.
 
 
കൊച്ചി എരൂരിൽ തെരുവ് നായ്ക്കളെ വിഷം കൊടുത്ത് കൊന്ന നിലയിൽ. 5 നായ്ക്കളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ചത്ത നായ്ക്കളെ ഇന്നലെ കുഴിച്ചിട്ടിരുന്നു. പൊലീസും എസ്.പി.സി.എ പ്രവർത്തകരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതേസമയം, കോട്ടയം പെരുന്നയിൽ തെരുവുനായയെ കൊന്ന് കെട്ടിതൂക്കിയ സംഭവവുമുണ്ടായി. പെരുന്ന സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപം ആണ് പട്ടിയെ കയറിൽ കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു താഴെ ഇലയും പൂക്കളും വച്ചിരുന്നു. ആരാണ് നായയെ കൊന്നതെന്ന് വ്യക്തമല്ല. നാട്ടുകാരെത്തി നായയുടെ കഴുത്തിലെ കെട്ടഴിച്ച് മൃതദേഹം മറവു ചെയ്തു. സംഭവത്തിൽ ഇതുവരെ പരാതി ലഭിക്കാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.

Tags