ബിരിയാണിയില്‍ ചത്ത പഴുതാര; മട്ടാഞ്ചേരിയിലെ ഹോട്ടല്‍ പൂട്ടിച്ചു

biriyani
 

കൊച്ചി: ബിരിയാണിയില്‍ ചത്ത പഴുതാര. മട്ടാഞ്ചേരി ലോഗോ ജങ്ഷനിലെ ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ പഴുതാരയെ കണ്ടു ഞെട്ടി. പരാതിപ്പെട്ടതിനു പിന്നാലെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. ഹോട്ടല്‍ പൂട്ടിയിടാനും നിര്‍ദേശം നല്‍കി.

എന്നാല്‍ ഹോട്ടല്‍ അടപ്പിക്കാനുള്ള ശത്രുക്കളുടെ നീക്കമാണ് ഇതെന്നാണ് ഹോട്ടല്‍ ഉടമയുടെ വാദം. പരാതി മനഃപൂര്‍വം 
കെട്ടിചമച്ചതാണെന്നും ഹോട്ടലുടമ ആരോപിച്ചു. അതേസമയം, കൊച്ചിയില്‍ 36 ഹോട്ടലുകള്‍ക്കെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുത്തു. ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയ ആറ് ഹോട്ടലുകള്‍ അടച്ചുപൂട്ടി. ഫോര്‍ട്ടുകൊച്ചിയിലെ എ  വണ്‍, മട്ടാഞ്ചേരിയിലെ കായാസ്, മട്ടാഞ്ചേരിയിലെ സിറ്റി സ്റ്റാര്‍, കാക്കനാട് ഉള്ള ഷേബ ബിരിയാണി, ഇരുമ്പനത്തെ ഗുലാന്‍ തട്ടുകട, നോര്‍ത്ത് പറവൂരിലെ മജിലിസ് എന്നീ ഹോട്ടലുകളാണ് ക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചത്.