യുവ സംവിധായകയുടെ മരണം: പ്രാഥമിക അന്വേഷണത്തില്‍ അപാകതയെന്ന് കണ്ടെത്തല്‍

nayana surya
 


തിരുവനന്തപുരം:യുവ സംവിധായക നയന സൂര്യയുടെ ദുരൂഹമരണത്തില്‍ മ്യൂസിയം പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ അപാകതയുണ്ടെന്ന് കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തെയോ ക്രൈം ബ്രാഞ്ചിനെയോ നിയോഗിക്കും. 


2019 ഫെബ്രുവരി 24നാണ് യുവ സംവിധായകയെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ അടിവയറ്റില്‍ ക്ഷതമേറ്റ പാടുണ്ടെന്നും കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമാകുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് സംഭവത്തില്‍ ദുരൂഹതയേറിയത്. ഇതേ തുടര്‍ന്ന് നയനയുടെ സുഹൃത്തുക്കള്‍ തുടരന്വേഷണം ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതിയും നല്‍കിയിരുന്നു. ഇതുവരെയുള്ള അന്വേഷണം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷണര്‍ അസി.കമ്മീഷണറെ ചുമതലപ്പെടുത്തുകയായിരുന്നു.

അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹ സംവിധായകയായിരുന്നു നയന സൂര്യ. ലെനിന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലൂടെയായിരുന്നു നയനയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.