കുറ്റകൃത്യങ്ങളിൽ പ്രതിയായ പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനം

police
 


ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതി ചേർക്കപ്പെട്ടിട്ടുള്ള പോലീസുകാരെ പിരിച്ചുവിടാൻ തീരുമാനവുമായി സർക്കാർ. ഇതിന്റെ ഭാഗമായി ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക പോലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. 

പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷ്‌മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇതൊഴിവാക്കാൻ സിഐ മുതൽ എസ്‌പിമാർ വരെയുള്ളവരുടെ സർവീസ് ചരിത്രം പോലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സം​ഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും കേസുകളിൽ അന്വേഷണം നേരിടുന്നതുമായി പോലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാൻ ഡിജിപി സർക്കാരിനോട് ശുപാർശ ചെയ്യും.