ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും

dileep
 

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപും സുഹൃത്ത് ശരത്തും ഇന്ന് കോടതിയിൽ ഹാജരാകും. കുറ്റപത്രം വായിച്ചു കേൾപ്പിക്കാൻ ഇരുവരോടും ഇന്ന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു.തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജി കോടതി തള്ളിയിരുന്നു .എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ഇരുവരും ഹാജരാകുക. 

 തുടരന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന ഹർജി തള്ളിയതോടെ ദിലീപിനെതിരായ പുതിയ കുറ്റം നിലനിൽക്കും.ദിലീപിനെതിരെ തെളിവു നശിപ്പിച്ചതിനും ശരത്തിനെതിരെ തെളിവുകൾ മറയ്ക്കാൻ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങളാണ് ക്രൈംബ്രാഞ്ച് ചുമത്തിയത്. ദിലീപ് തെളിവു നശിപ്പിച്ചതിനു തെളിവുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. 

നടി അക്രമണക്കേസിന്റെ വിചാരണ നവംബർ പത്തിന് പുനരാരംഭിക്കുമ്പോൾ തുടരന്വേഷണ റിപ്പോർട്ടും കേസിൽ നിർണായകമാകും. പുതിയ 112 സാക്ഷികളിൽ ആരെയൊക്കെ വിസ്തരിക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും.