സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം ഇന്ന് അവസാനിക്കും

onamkit
 

സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ച്   റേഷൻ കടകൾ വഴി  നൽകുന്ന സൗജന്യ ഭക്ഷ്യക്കിറ്റിന്റെ വിതരണം  ഇന്ന് അവസാനിക്കും. ഓഗസ്റ്റ് 23 മുതൽ തുടങ്ങിയ കിറ്റ് വിതരണമാണ് ഉത്രാട ദിനമായ ഇന്ന് അവസാനിക്കുന്നത്. ഇന്നലെ വൈകുന്നേരം വരെയുള്ള കണക്കുകളനുസരിച്ച് റേഷൻ കടകളിലേക്കെത്തിച്ച 87 ലക്ഷം കിറ്റുകളിൽ 82 ലക്ഷത്തോളം കിറ്റുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. 

ഓരോ കിറ്റിനും 447 രൂപയാണ് ചെലവ് വരുന്നത്. റേഷന്‍കാര്‍ഡുടമകള്‍ക്ക് കിറ്റ് നല്‍കാന്‍ 400 കോടി രൂപയാണ് മാറ്റിവച്ചിരിക്കുന്നത്. കിറ്റ് നല്‍കുന്നതിലേക്കായി സംസ്ഥാന സര്‍ക്കാര്‍ 220 കോടി രൂപയാണ് അനുവദിച്ചത്.14 ഉത്പന്നങ്ങൾ അടങ്ങിയ കിറ്റാണ് ഇക്കുറി വിതരണം ചെയ്തത്. 

മിൽമ നെയ്യും ക്യാഷു കോർപ്പറേഷനിലെ കശുവണ്ടി പരിപ്പും ഇക്കുറി കിറ്റിൽ ഉണ്ടായിരുന്നു. കശുവണ്ടി 50 ഗ്രാം, മിൽമ നെയ് 50 മി.ലി, ശബരി മുളക് പൊടി 100 ഗ്രാം, ശബരി മഞ്ഞൾപ്പൊടി 100 ഗ്രാം, ഏലയ്ക്കട 20 ഗ്രാം, ശബരി വെളിച്ചെണ്ണ 500 മി.ലി, ശബരി തേയില 100 ഗ്രാം, ശർക്കരവരട്ടി 100 ഗ്രാം, ഉണക്കലരി 500 ഗ്രാം, പഞ്ചസാര ഒരു കിലോഗ്രാം, ചെറുപയർ 500 ഗ്രാം, തുവരപ്പരിപ്പ് എന്നിവ അടങ്ങുന്നതാണ് ഓണക്കിറ്റ്.