രക്ഷപെടാമെന്ന് കരുതണ്ട ; പിടിവീഴും! മയക്കുമരുന്ന് ഉപയോഗിച്ചവരെ കണ്ടെത്താൻ അബോൺ കിറ്റുമായി എക്‌സൈസ്

excise
 

 മയക്കുമരുന്ന് ഉപയോഗിച്ചിട്ടുള്ളവരെ ഉടൻ തിരിച്ചറിയാനുള്ള സംവിധാനവുമായി സംസ്ഥാന എക്സെെസ് വകുപ്പ്. ഇത് ഉപയോഗിക്കുന്നവരെ കണ്ടെത്താനുള്ള അബോൺ കിറ്റുമായാണ് എക്സൈസ് വകുപ്പ് എത്തുന്നത്. സ്കൂളുകളും ടർഫുകളും കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപ്പനയും ഉപയോഗവും വർധിച്ചതിനെ പശ്ചാത്തലത്തിലാണ്  എക്സെെസ് വകുപ്പിന്റെ പുതിയ നീക്കം . ഇത്തരക്കാർ സാധാരണ ഉപയോഗിക്കുന്ന കഞ്ചാവ് ഉൾപ്പെടെയുള്ള മയക്കുമരുന്നുകളുടെ ചെറിയൊരു അംശം അകത്തു ചെന്നാലും പിടികൂടാൻ കഴിയും. 

അബോൺ പരിശോധന ഉമിനീർ ടെസ്റ്റ് വഴിയാണ് . പുതിയ പരിശോധനാ രീതിയുടെ ടെസ്റ്റ് കൊച്ചിയിൽ നടത്തിക്കഴിഞ്ഞു.ഈ രീതിയാണ്  എക്സെെസ് ഈ രീതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. പതിനായിരം കിറ്റുകളാണ് എക്സൈസ് റെയ്ഞ്ച് ഓഫീസുകളിൽ എത്തിച്ചിരിക്കുന്നത്. കിറ്റിൽ ഉമിനീരിൻ്റെ നനവ് പറ്റുന്ന സ്പോഞ്ചിൽ നിറവ്യത്യാസം ഉണ്ടാകുന്നതോടെയാണ് മയക്കുമരുന്ന് ഉപയോക്താക്കളെ തിരിച്ചറിയാൻ കഴിയുന്നത്. ഇതോടെ വ്യക്തി മയക്കുമരുന്ന് ഉപയോഗിച്ചെന്ന് വ്യക്തമാകും. 

അതേസമയം പിടിക്കപ്പെടുന്നവർ കൗൺസലിംഗിനും ഡി അഡിക്ഷൻ ചികിത്സയ്ക്കും തയ്യാറായാൽ നിയമ നടപടി ഒഴിവാക്കാനുള്ള സൗകര്യം ഒരുക്കിക്കൊടുക്കമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. അതിനു വസമ്മതിക്കുന്നവർക്ക് എതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിന് കേസെടുക്കാനാണ് തീരുമാനവും.