ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കൂ​ട്ട​സ്ഥ​ലം മാ​റ്റം

alappuzha medical college
 

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ പ്രാ​ക്ടീ​സ് ന​ട​ത്തി​യ​തി​ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് കൂ​ട്ട സ്ഥ​ലം മാ​റ്റം. ആ​റ് സീ​നി​യ​ര്‍ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ ന​ട​പ​ടി.

ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അസിസ്റ്റന്റ് പ്രഫസർ ഡോ. തങ്കു തോമസ് കോശിക്ക് ഇടുക്കി, പൾമനറി മെഡിസിൻ വിഭാഗം പ്രഫസർ ഡോ. പി.വേണുഗോപാലിന് കോട്ടയം, ഇഎൻടി പ്രഫസർ ഡോ. ഹെർമൻ ഗിൽഡ് എം.ജോണിന് മഞ്ചേരി, ജനറൽ സർജറി അസോഷ്യേറ്റ് പ്രഫസർമാരായ ഡോ. ആർ.വി.രാംലാലിനും ഡോ. വൈ.ഷാജഹാനും കോഴിക്കോട്, ഓർത്തോ വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് അഷ്‌റഫിന് കണ്ണൂർ എന്നീ മെഡിക്കൽ കോളജുകളിലേക്കാണു മാറ്റം. 


ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ അ​ടു​ത്തി​ടെ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ആ ​സ​മ​യ​ത്ത് പ​ല വി​ഭാ​ഗ​ത്തി​ലും സീ​റ്റി​ല്‍ ഡോ​ക്ട​ര്‍​മാ​ര്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ര​ജി​സ്റ്റ​റും മ​റ്റും മ​ന്ത്രി പ​രി​ശോ​ധി​ച്ചി​രു​ന്നു. അന്ന് പല പോരായ്മകളും മന്ത്രി കണ്ടെത്തിയതോടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ മെഡിക്കൽ വിദ്യാഭ്യാസ ജോയിന്റ് ഡയറക്ടർക്ക് പ്രത്യേക ചുമതലയും നൽകി. 

മന്ത്രിയുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണങ്ങളുടെ റിപ്പോർട്ട് പരിഗണിച്ചാണ് സ്ഥലംമാറ്റം.