'മാമനോടൊന്നും തോന്നല്ലേ മക്കളെ'; നിറഞ്ഞ ഗാലറിയുടെ ചിത്രവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍, ട്രോള്‍

rahul mankoottal
 

കൊച്ചി: കഴിഞ്ഞദിവസം ഹൈദരാബാദില്‍ നടന്ന ഇന്ത്യ- ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തിലെ നിറഞ്ഞ ഗാലറിയുടെ ചിത്രം പങ്കുവച്ച് കായികമന്ത്രി വി അബ്ദുറഹിമാനെ ട്രോളി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹൂല്‍ മാങ്കൂട്ടത്തില്‍. 'ഇന്ന് നടന്ന ഹൈദരാബാദ് ഏകദിനം... മാമനോടൊന്നും തോന്നല്ലേ മക്കളെ' എന്ന തലക്കെട്ടോടു കൂടിയാണ് ഫെയ്സ്ബുക് പോസ്റ്റ്. കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. 

അതേസമയം,  പട്ടിണി കിടക്കുന്നവര്‍ കളി കാണാന്‍ വരേണ്ടെയെന്ന കായിക മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രതികരണത്തിനെതിനെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്.  ക്രിക്കറ്റ് മത്സരത്തിന്റെ ടിക്കറ്റ് വില വര്‍ധന ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു  മന്ത്രിയുടെ വിവാദപ്രസ്താവന. ഇതിനെതിരെ എല്‍ഡിഎഫ് നേതാക്കളടക്കം മന്ത്രിക്കെതിരെ രംഗത്തുവന്നിരുന്നു. മത്സരം കാണാന്‍ കാണികള്‍ വളരെ കുറയുകയും ചെയ്തു. ഇതോടെ കേരളത്തിന് ഇനിയൊരു അന്താരാഷ്ട്ര മത്സരം കിട്ടിയേക്കുമോ എന്നുപോലും പലരും സംശയം പ്രകടിപ്പിക്കുന്നു.