ഡോ. സിസ തോമസിന് വിസിയായി തുടരാം;സർക്കാരിന്റെ ഹർജി തള്ളി

sisa
 സാങ്കേതിക സർവകലാശാലയിൽ ഡോ. സിസ തോമസിനെ താത്കാലിക വി സിയായി നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി തള്ളി ഹൈക്കോടതി. സിസയുടെ നിയമനം സ്‌റ്റേ ചെയ്ത് കൊണ്ട് ഇടക്കാല ഉത്തരവ് വേണമെന്ന സർക്കാരിന്റെ ആവശ്യം കോടതി തള്ളിയ സാഹചര്യത്തിൽ കെടിയു താത്കാലിക വിസിയായി ഗവർണർ നിയമിച്ച ഡോ. സിസ തോമസിന് തുടരാം.

ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് നിരീക്ഷിച്ച കോടതി വെള്ളിയാഴ്ച വീണ്ടും ഹർജി പരിഗണിക്കുമെന്ന് അറിയിച്ചു. അടുത്ത തവണ വാദം കേൾക്കുമ്പോഴേക്കും ചാൻസലറും വിസിയും വിശദീകരണം നൽകേണ്ടി വരും. കൂടാതെ ഹർജിയിൽ യുജിസിയെ കൂടി കക്ഷി ചേർക്കാനാണ് കോടതിയുടെ നിർദേശം. ഒപ്പം ചാൻസലറായ ഗവർണർക്കും വിസിയായ സിസ തോമസിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.