സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചു

drugs


സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചുവെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.വിഷയം ഗൗരവമാണെന്നും ഉടൻ തന്നെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചുഎക്സൈസും പൊലീസും സംയുക്ത പരിശോധന നടത്തുന്നുണ്ട്. സിന്തറ്റിക് ലഹരി വസ്തുക്കളുടെ ഉപയോഗം വലിയ ഭീഷണിയാണ്. സ്കൂളുകളിലേക്ക് ലഹരി എത്തുന്നു. സർക്കാർ വലിയ ഗൗരവത്തോടെയാണ് കാണുന്നുവെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. 

സംസ്ഥാനത്ത് ലഹരി ഉപയോഗം വർധിച്ചുവരുന്ന സാഹചര്യത്തിൽ പ്രതിപക്ഷം നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടിസ് നൽകി . കേരളം മയക്കുമരുന്ന് ബാധിത മേഖലയായി മാറിയിരിക്കുകയാണ്. സ്‌കൂൾ വിദ്യാർത്ഥികളിൽ അടക്കം ലഹരി ഉപയോഗം വ്യാപകമാണ്. സ്‌കൂളിന്റെ പേര് ചീത്തയാകാതിരിക്കാൻ അധികൃതർ ഇക്കാര്യം മനപൂർവം മറച്ചുവെക്കുകയാണെന്ന് പിസി വിഷ്ണുനാഥ്‌ പറഞ്ഞു അതീവ ഗുരുതര സാഹചര്യമാണ് നിലവിലുള്ളതെന്നും എംഡിഎംഎ അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം വർധിച്ചു വരികയാനിന്നും പിസി വിഷ്ണുനാഥ്‌ ആരോപിച്ചു. കേസുകളിൽ പിടിയിലാകുന്നവരിൽ ഭൂരിഭാഗവും യുവാക്കളാണ്. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.